KeralaLatest NewsEntertainment

ഇടത് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു; രണ്ടാം തരം പൗരനായി ജീവിക്കാന്‍ പറ്റില്ല: ഹരീഷ് പേരടി

രണ്ടാംതരം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ്

കോഴിക്കോട്: സംസ്ഥാനത്തെ സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന  വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. ഫിലിം ചേംബർ , തിയേറ്ററുടമകളുടെ സംഘടന തുടങ്ങിയവര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം എടുത്തത്. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് ഹരീഷിന്റെ വിമര്‍ശനം. സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. രണ്ടാംതരം പൗരനായി ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച്‌ പോസ്റ്റ് ഇങ്ങനെ,

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ….ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button