തെരഞ്ഞെടുപ്പ് അടുത്തതോടെ കാലുവാരലും പാർട്ടി മാറ്റവുമെല്ലാം സ്വാഭാവികമാണ്. അത്തരത്തിൽ സി പി എമ്മിൽ നിന്നും എൻ ഡി എയിലേക്ക് പോയ പി എസ് ജ്യോതിസിൻ്റെ പാർട്ടിമാറ്റം ചർച്ചയാകുന്നു. തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി.എസ്.ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർഥിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
Also Read:പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ആദ്യ കൂടിക്കാഴ്ച
സിപിഎമ്മിൽനിന്നു രാജിവച്ച് ബിഡിജെഎസിൽ ചേർന്നതായി ജ്യോതിസ് അറിയിച്ചു. ജ്യോതിസ് അടക്കം ബിഡിജെഎസ് ആറ് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യ പട്ടികയിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല. അടുത്തിടെ ജ്യോതിസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററുകളെല്ലാം എൽ ഡി എഫിനെ പിന്തുണയ്ക്കുന്നതായിരുന്നു.
‘അടിപതറാതെ ചുവടുറച്ച് എൽ ഡി എഫിനൊപ്പം’, ഉറപ്പാണ് എൽ ഡി എഫ് എന്നൊക്കെ പ്രചരണം കൊഴുപ്പിച്ച ജ്യോതിസ് ഒരാഴ്ചയ്ക്കുള്ളിൽ എൻ ഡി എയിൽ ചേർന്നത് സി പി എമ്മിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അരൂരിൽ സി പി എം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ജ്യോതിസ് എൻ ഡി എയിൽ ചേർന്നത്.
Post Your Comments