Latest NewsIndia

മമതയ്ക്ക് തിരിച്ചടി നൽകി വീണ്ടും ഒരു മന്ത്രിയും എംഎൽഎയും ബിജെപിയിൽ ചേർന്നു

ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പശ്ചിമ ബംഗാളില്‍ രണ്ട് തൃണമൂല്‍ നേതാക്കള്‍ കൂടി ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. മന്ത്രി ബിച്ചു ഹന്‍സ്ദ, എംഎല്‍എ ഗൗരി ശങ്കര്‍ ദത്ത എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാന്‍സ്ദയെയും, ഗൗരി ശങ്കര്‍ ദത്തയെയും തൃണമൂല്‍ നേതൃത്വം തഴഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന വടക്കന്‍ ബംഗാള്‍ വികസന സഹമന്ത്രിയാണ് ഹന്‍സ്ദ.

read also: ’10 വർഷം മുൻപ് ഇടതിനെതിരെ കണ്ടതുപോലെ ഇപ്പോൾ ബംഗാളിൽ ആന്റി TMC തരംഗം, മമത പോലും തോൽക്കാൻ സാധ്യത’ : മാത്യു സാമുവൽ

തപന്‍ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായ നേതാവാണ് ഗൗരി ശങ്കര്‍ ദത്ത. ഇത് കൂടാതെ ടിഎംസി എംപി പ്രതിഭ മണ്ഡലിന്റെ അനുജത്തി ജയന്തിയും ബിജെപിയിൽ ചേർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button