ന്യൂഡല്‍ഹി: ഡല്‍ഹിയെ ‘രാമ രാജ്യ’മാക്കാന്‍ 10 കല്‍പ്പനകള്‍ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ‘രാമരാജ്യം’ എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്‍റെ സര്‍ക്കാര്‍ 10 തത്വങ്ങള്‍ പിന്തുടരുമെന്ന് പ്രഖ്യാപിച്ചാണ് കെജ്‌രിവാള്‍ രംഗത്ത് എത്തിയത്. ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീര്‍ഥാടനം ഏര്‍പ്പെടുത്തുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ബജറ്റ് സെക്ഷനില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭക്ഷണം, വിദ്യാഭ്യാസം, വൈദ്യസഹായം, വൈദ്യുതി, വെള്ളം, തൊഴില്‍, പാര്‍പ്പിടം, സ്ത്രീകള്‍ക്ക് സുരക്ഷ, പ്രായമായവരെ ബഹുമാനിക്കുക തുടങ്ങിയവയാണ് ആപ്പ് പിന്‍തുടരുന്ന 10 തത്വങ്ങള്‍.
ദേശസ്നേഹം പ്രമേയമാക്കി 69,000 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനങ്ങള്‍. സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതത്തെക്കുറിച്ചുള്ള 500 ഇന്‍സ്റ്റലേഷനുകളും ബജറ്റിന്‍റെ ഭാഗമായി നഗരത്തിലുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാന പദ്ധതി ‘ദേശഭക്തി പാഠ്യപദ്ധതിയാണ്’. ഡല്‍ഹിയില്‍ ഇനിമുതല്‍ ‘പാട്രിയോട്ടിക് കരിക്കുലം’ ആകും നടപ്പാക്കുക എന്നാണ് ആപ്പ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ ഡല്‍ഹിയില്‍ ‘മുഖ്യമന്ത്രി തീര്‍ഥ യാത്രാ പദ്ധതി’ നടപ്പാക്കുന്നുണ്ട്.
Read Also: ഇഡിക്കെതിരെ കൊമ്പ് കോർക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ തീര്‍ഥാടനം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണിത്. തീര്‍ഥാടകരുടെ യാത്ര, ഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇതിലൂടെ ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും.’ഞാന്‍ രാമേന്റയും ഹനുമാേന്റയും ഭക്തനാണ്. ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതിന് ‘രാമരാജ്യം’ എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 10 തത്ത്വങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നു’-ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ചര്‍ച്ചയില്‍ കെജ്‌രിവാള്‍ പറഞ്ഞു. ‘പ്രായമായവരെ ബഹുമാനിക്കാന്‍ ഞങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഏറ്റവും പ്രധാനം സൗജന്യമായി തീര്‍ഥാടനത്തിന് അയയ്ക്കുക എന്നതാണ്. ദില്ലിയിലെ എല്ലാ മുതിര്‍ന്ന പൗരന്മാരോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഞാന്‍ നിങ്ങളെ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് അയയ്ക്കും’-കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments