ദോൽപൂർ: രണ്ടാം വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് 60കാരൻ വൈദ്യുതിതൂണിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ദോൽപൂരിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സോഭരൻ സിങ്ങാണ് ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്.
അഞ്ച് മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന് ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അതേസമയം കുടുംബം അതിന് സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഭീഷണി മുഴക്കിയത്. സോഭരൻ സിങ് ഹൈ-ടെൻഷൻ പോസ്റ്റിലേക്ക് കയറുന്നത് കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരൻ സിങ് കുടുംബത്തിന്റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ വഴക്കും ഉണ്ടായി. തുടർന്നായിരുന്നു ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി. പിന്നീട് കുടുംബാംഗങ്ങളെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
Post Your Comments