Latest NewsNewsIndiaCrime

വിവാഹത്തിന് സമ്മതിച്ചില്ല;​ വൈദ്യുതിതൂണിൽകയറി ആത്മഹത്യ ഭീഷണി മുഴക്കി 60കാരൻ

ദോൽപൂർ: രണ്ടാം വിവാഹത്തിന്​ കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് 60കാരൻ​ വൈദ്യുതിതൂണിന്​​ മുകളിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ദോൽപൂരിലാണ്​ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സോഭരൻ സിങ്ങാണ്​ ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന്​ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്​.

അഞ്ച്​ മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്‍റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന്​ ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അതേസമയം കുടുംബം അതിന്​ സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്​മഹത്യ ഭീഷണി മുഴക്കിയത്. സോഭരൻ സിങ്​ ഹൈ-ടെൻഷൻ പോസ്റ്റിലേക്ക്​ കയറുന്നത്​ കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്​ട സംഭവങ്ങൾ ഒഴിവായി.

കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരൻ സിങ്​ കുടുംബത്തിന്‍റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വലിയ വഴക്കും ഉണ്ടായി. തുടർന്നായിരുന്നു ഇലക്​ട്രിക്​ പോസ്റ്റിൽ കയറി ആത്​മഹത്യ ഭീഷണി. പിന്നീട്​ കുടുംബാംഗങ്ങളെത്തിയാണ്​ ഇയാളെ അനുനയിപ്പിച്ച്​ താഴെയിറക്കിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button