KeralaLatest NewsNewsIndia

നവോത്ഥാനം പറഞ്ഞ് വനിതാ മതിലുകെട്ടിയവരൊക്കെ പുറത്ത്; മുദ്യാവാക്യം വിളിച്ചാൽ മതി, മത്സരിക്കണ്ട!- സ്ത്രീ ശാക്തീകരണം എവിടെ?

പാർട്ടി ആവശ്യപ്പെടുമ്പോഴൊക്കെ മുദ്രാവാക്യം വിളിക്കാനും വനിതാ മതിൽ കെട്ടാനുമൊക്കെ ഇറങ്ങിത്തിരിച്ച വനിതാ പാർട്ടി മെമ്പർമരെ തഴഞ്ഞ് സി പി എം. സ്ത്രീ ശാക്തീകരണത്തിൻ്റെ കാവലാളാണെന്ന് വാതോരാതെ പ്രസംഗിക്കുകയും വനിതാമതില്‍ തീര്‍ത്ത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്ത സിപിഎമ്മിനു തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്ഥാനാർത്ഥികളാക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ വേണ്ട.

ഓരോ പ്രതിസന്ധിയിലും സമരങ്ങളിലും പൊലീസിന്റെ കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങിയ വനിതാ സഖാക്കള്‍ ഉണ്ടെന്ന് അഭിമാനപൂർവ്വം നിരന്തരം പറയുന്ന പാർട്ടി തെരഞ്ഞെടുപ്പ് കാലത്ത് ഇവരെ അവഗണിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ശക്തമാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വനിതകൾക്ക് നല്‍കിയ സീറ്റുകളുടെ എണ്ണത്തേക്കാൾ കുറവാണ് ഇത്തവണ നൽകുന്ന സീറ്റ്. അതും അസോസിയേഷന് പുറത്ത് നിന്നുള്ളവർക്ക്.

Also Read:അമിത് ഷാ പരാമർശിച്ചത് ബാലഭാസ്കറിന്റെ മരണമോ? അന്വേഷണം നടക്കുകയാണെന്ന് കെ.സുരേന്ദ്രൻ

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളെ മാറ്റി നിർത്തികൊണ്ട് ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നതിനോടുള്ള അസോസിയേഷൻ്റെ പ്രതിഷേധം മറനീക്കി പുറത്തുവരികയാണ്. മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി, മാധ്യമപ്രവര്‍ത്തകയായ വീണാജോര്‍ജിനും, പ്രതിഭാഹരിക്കും വീണ്ടും അവസരം നല്‍കുകയും ചെയ്തത് പാർട്ടിയെ ചോദ്യമുനയിൽ നിർത്തുകയാണ്.
മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ പി.സതീദേവി, സൂസന്‍ ഗോപി എന്നിവർക്ക് സീറ്റ് നൽകാൻ പാർട്ടി തയ്യാറായില്ല. വനിതാമതിലിൻ്റെ വിജയത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച ആളുകളാണ് സതീദേവിയും, സൂസനുമെല്ലാം. തൃശൂര്‍ പട്ടികയിലുള്ള ആര്‍.ബിന്ദു മാത്രമാണ് നിലവില്‍ മഹിളാ അസോസിയേഷനില്‍ നിന്ന് പാര്‍ട്ടി പരിഗണിക്കുന്ന വനിത. ഇവർക്കും സീറ്റ് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button