
കാസര്‍ഗോഡ് : കേസില്‍ പുനരന്വേഷണം വേണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നു മുതല്‍. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് പ്രതിഷേധ യാത്ര. വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്.
കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ആദ്യ ഘട്ടം പാലക്കാട് സമരം നടത്തിയിരുന്നു. പിന്നീട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരം നടത്തിയിട്ടുള്ള ഒപ്പുമര ചുവട്ടില്‍ നിന്നാണ് നീതി യാത്ര ആരംഭിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര അടുത്ത മാസം നാലിന് പാറശാലയില്‍ സമാപിക്കും.
Post Your Comments