റാഞ്ചി : കാണാതായ വീട്ടമ്മയെ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയില്‍. പാക്കൂര്‍ ജില്ലയിലെ നദിയുടെ തീരത്ത് നിന്നാണ് 45-കാരിയായ സോണാ മറാന്ഡിയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. ആറു കഷ്ണങ്ങളാക്കി പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെട്ടി നുറുക്കിയ നിലയില്‍ കാലുകള്‍ കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സ്ത്രീയുടെ മകനാണ് അമ്മയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 24 മുതലാണ് ഇവരെ കാണാതായത്. മാര്‍ച്ച് മൂന്നിനാണ് അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന് പൊലീസില്‍ പരാതി നല്‍കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments