രതിമൂര്‍ച്ഛ നേടാന്‍ ധ്യാനയോഗം ശില്പശാല സംഘടിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നാട്ടുകാരുടെ പരാതി. ആന്‍ഡ്രൂ ഇര്‍വിന്‍ ബാണ്‍സ് എന്ന ഓസ്‌ട്രേലിയന്‍ പൗരനാണ് ടൂറിസ്റ്റ് കേന്ദ്രമായ ബാലിയില്‍ നാല് ദിവസം നീളുന്ന ശില്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ‘താന്ത്രിക് ഫുള്‍ ബോഡി എനര്‍ജി ഓര്‍ഗാസം റിട്രീറ്റ്’ എന്ന പേരിലാണ് ശില്പശാല നടത്താന്‍ ഇയാള്‍ പരസ്യം നല്‍കിയത്.
ഒരാള്‍ക്ക് 500 ഡോളര്‍ അഥവാ 36,640.13 രൂപയാണ് ഫീസായി പരസ്യത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാൾ ശില്പശാല ഉപേക്ഷിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ യോഗ ശില്പശാലയാണ് നടത്താന്‍ പദ്ധതിയിട്ടിരുന്നത് എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. 28 വര്‍ഷങ്ങളായി താന്ത്രിക്, താവോയിസ്റ്റ് പരിശീലനങ്ങള്‍ നടത്തുന്നയാളാണ് ബാണ്‍സ് എന്ന് പോലീസ് പറഞ്ഞു.
read also: വിനോദിനിയും ബിനീഷും ഐ ഫോൺ ഉപയോഗിച്ചു; കസ്റ്റംസിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ഇഡിയും
ലൈംഗികാരോഗ്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുമുണ്ട്. പൊലീസ് ഇയാളെ താക്കീത് നല്‍കി അയയ്ക്കുകയായിരുന്നു. എന്നാല്‍ ബാണ്‍സിന്റെ പാസ്പോര്‍ട്ട് പൊലീസ് പടിച്ചെടുത്തിട്ടുണ്ട്.
Post Your Comments