ഇസ്ലാമാബാദ് : ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ഓര്‍ക്കാന്‍ പോലും പാകിസ്താന് ഭയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇനിയൊരു ആക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ പുതിയ നീക്കം നടത്തുകയാണ് പാകിസ്താന്‍. ഇന്ത്യയ്ക്കെതിരെ വ്യോമസേനയെ ശക്തിപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമം. ഇതിന്റെ ഭാഗമായി അത്യാധുനിക യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാനാണ് പാകിസ്താന്‍ ആലോചിക്കുന്നത്.
പാകിസ്താന് വ്യോമസേനയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും പദ്ധതിയുണ്ട്. 400 ഉദ്യോഗസ്ഥരും, 4000 സൈനികരും ഉള്‍പ്പെടെ 6,400 പേരെ പുതുതായി നിയമിക്കും. ബലാക്കോട്ടില്‍ തിരിച്ചടി നേരിട്ട ശേഷം ഉദ്യോഗസ്ഥരുടെ എണ്ണം 10 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമേയാണ് 6,400 പേരെ വീണ്ടും നിയമിക്കുന്നത്.
എയര്‍ബോണ്‍ വാണിംഗ് സംവിധാനം, റഡാറുകള്‍, എന്നിവയാണ് പാകിസ്താന്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ആയുധങ്ങള്‍ക്കായി വന്‍ തുക ചെലവഴിയ്ക്കാനും പാകിസ്താന്‍ പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമേ പ്രധാന വ്യോമ താവളങ്ങളുടെ നവീകരണവും പരിഗണനയിലുണ്ട്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ നീക്കം.
Post Your Comments