ജിദ്ദ: സൗദി അറേബ്യയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ നിരക്കുയരുന്നു. 390 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. 306 പേര്‍ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ച് പേര്‍ കൂടി മരണമടഞ്ഞു.
Read Also: പട്ടികളെ നാടുകടത്തി ബൈഡൻ, ജീവനക്കാരെ കടിച്ചതാണ് കാരണമെന്ന് വെളിപ്പെടുത്തൽ
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 380572 ആയി. ഇതില്‍ 371338 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6539 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2695 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരില്‍ 515 പേരുടെ നില ഗുരുതരമാണ്.
Post Your Comments