ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനമായിരുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് പൂര്‍ണിമ ഇന്ദ്രജിത്തും, മല്ലികാ സുകുമാരനും ഒന്നിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. മനോഹരമായ വനിതാദിന ആശംസകൾ നേർന്നാണ് പൂർണിമ ലൈവിൽ എത്തിയത്. ആരാധകരുടെയും സുഹൃത്തുക്കളുടെയൊക്കെ ചോദ്യങ്ങള്‍ക്ക് പൂർണിമയും മല്ലികയും കൃത്യമായ മറുപടിയും നൽകിയിരുന്നു.
Also Read:സുരേഷ് ഗോപി മത്സരിക്കുന്ന മണ്ഡലം ഇത്, തീരുമാനം ഉടൻ
ലൈവിനിടെ പൂര്‍ണിമയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജുവാര്യർ മല്ലികയോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. എങ്ങനെയാണ് ഈ നര്‍മബോധം മല്ലിക സുകുമാരന്‍ കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു മഞ്ജുവാര്യർ ചോദിച്ചത്. ഇതിന് രസകരമായ ഉത്തരമായിരുന്നു മല്ലിക നൽകിയത്.
താന്‍ കുട്ടിക്കാലം മുതല്‍ ഇങ്ങനെയാണ്. മറ്റുള്ളവരുടെ കൂടെ കൂടുമ്പോള്‍ സീരിയസായി എന്തിനാണ് രസം കളയുന്നത്. ചിരിക്കാനല്ലേ എല്ലാവര്‍ക്കും ഇഷ്ടം. ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. ഇതോടൊപ്പം, തൻ്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച സ്ത്രീകളെ കുറിച്ച് പൂർണിമയും ലൈവിൽ സംസാരിക്കുകയുണ്ടായി.
Post Your Comments