ആറ്റിങ്ങല്‍: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഇടത് വലത് പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ്. ഇടത് നേതാവ് ആറ്റിങ്ങലില്‍ യു.ഡി.എഫ്. സ്ഥാനാര്ത്ഥിത്വയാകുമെന്നു റിപ്പോർട്ട്. സി.പി.ഐ നേതാവ് ആയിരുന്ന അഡ്വ.എ. ശ്രീധരന് ആണ് ആര്.എസ്.പിയുടെ സ്ഥാനാര്‍ഥിയാകുന്നത്.
ഡി.ഇ.ഒ ആയി വിരമിച്ച ശ്രീധരന് നിലവില്‍ അറ്റിങ്ങല്‍ ബാറിലെ അഭിഭാഷകന് ആണ്. സര്‍വീസില്‍ ഇരിക്കവെ സി.പി.ഐയുടെ സര്‍വീസ് സംഘടനാ നേതാവ് ആയിരുന്ന ശ്രീധരന് സി.പി.ഐ ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി അംഗം, ആറ്റിങ്ങല്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി.ഐ. പ്രതിനിധിയായി ആറ്റിങ്ങല്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
2011ല്‍ ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലും 2006 ല്‍ കിളിമാനൂര്‍ മണ്ഡലത്തിലും സി.പി.ഐ.യുടെ സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീധരൻ
Post Your Comments