കൊല്ലം : മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക്ക് നടത്തുന്ന പുത്തൂര്‍ തെക്കുംപുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിന്റെ ഭാര്യ ദിവ്യ (25) യെ കുണ്ടറ പോലിസ് കസ്റ്റഡിയിലെടുത്തു. ദിവ്യ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
Read Also : യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവ് അറസ്റ്റിൽ
ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ദിവ്യയുടെ അച്ഛന് ജോണി വൈകിട്ട് വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.
ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് കുഞ്ഞിനെ എടുത്തെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
Post Your Comments