ഇന്ത്യന്‍ നാവികസേന 23 വര്‍ഷത്തിനു ശേഷം വനിതാ ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നു. 1998ല്‍ യുദ്ധകപ്പലുകളില്‍ വനിതകളെ വിന്യസിക്കാം എന്ന തീരുമാനം വന്നിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഈ തീരുമാനം മാറ്റുകയായിരുന്നു. നേവി ഉദ്യോഗസ്ഥരായ നാല് വനിതകളാണ് യുദ്ധക്കപ്പലുകളില്‍ സ്ഥാനമേറ്റെടുത്തത്.
രണ്ടു പേര്‍ ഐ.എന്‍.എസ് വിക്രാമാദിത്യയിലും 2 പേര്‍ ഐഎന്‍എസ് ശക്തിയിലുമാണ് ചുമതലയേറ്റെടുത്തിരിക്കുന്നത്. ഐ.എന്‍.എസ് ശക്തിയില്‍ ചുമതലയേറ്റിരിക്കുന്നതില്‍ ഒരാള്‍ വനിതാ ഡോക്ടറാണ്. പുരുഷന്മാരോടാപ്പം തോളോടു തോള്‍ ചേര്‍ന്നാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വനിതാ ഓഫീസേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. വനിതകള്‍ക്കായി പ്രത്യേക ശുചിമുറികളും ക്യാബിനുകളും യുദ്ധ കപ്പലുകളില്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു.
Post Your Comments