മൂന്നു വയസ്സുള്ള അനന്തരവളെയും എടുത്തു കൊണ്ട് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പോലീസ് കണ്ടെത്തി. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത് കുഞ്ഞിനെ കാണ്മാനില്ല എന്ന് വീട്ടുകാർ പരാതിപ്പെട്ട സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുഞ്ഞ് എവിടെ എന്ന് പോലീസ് കണ്ടെത്തി. അതിനു ശേഷമാണ് കാരണം വ്യക്തമാവുന്നത്
ഉത്തർപ്രദേശിലെ ഫത്തേപ്പൂർ എന്ന സ്ഥലത്ത് നിന്നും പഞ്ചാബിലെ ജലന്ധറിലുള്ള കാമുകനൊപ്പം നാടുവിടുകയായിരുന്നു യുവതി. 20 വയസ്സുള്ള നിഷു ദ്വിവേദി എന്ന 20 കാരിയാണ് 25 വയസ്സുള്ള നവദീപ് സിംഗിനൊപ്പം ഒളിച്ചോടിയത് കുഞ്ഞിനേയും കൊണ്ട് ജലന്ധറിലേക്കാണ് യുവതി പോയത്.
വിവാഹം കഴിക്കാനാണ് നാടുവിട്ടതെന്ന് യുവതി പറഞ്ഞു. കുഞ്ഞിനേയും കൊണ്ട് കാമുകനൊപ്പം പോയാൽ എവിടെയെങ്കിലും മുറി ലഭിക്കാൻ എളുപ്പമാവും എന്നായിരുന്നു യുവതിയുടെ വാദം. സംഭവത്തിൽ നിഷുവിനേയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുകയും ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Post Your Comments