Latest NewsKeralaNews

വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം; മുഖ്യമന്ത്രിയോട് വി.മുരളീധരന്‍

കമ്മീഷണര്‍ മറുപടി നല്‍കിയത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയനുസരിച്ച്‌ മുഖ്യമന്ത്രി തിരിച്ചറിയണം.

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തിലെങ്കിലും സത്യസന്ധത പുലര്‍ത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും അദേഹം പരിഹസിച്ചു. കസ്റ്റംസ് സൂപ്രണ്ട് കക്ഷിയായ കേസില്‍ കസ്റ്റംസ് കമ്മീഷണര്‍ എന്തിന് മറുപടി പറയണം എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കമ്മീഷണര്‍ മറുപടി നല്‍കിയത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയനുസരിച്ച്‌ മുഖ്യമന്ത്രി തിരിച്ചറിയണം.

Read Also: എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ നിര്‍ത്തുന്നതിന് വ്യാപക എതിര്‍പ്പ്

വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കല്‍ ആണ് വിദേശകാര്യ വകുപ്പിന്റെ ജോലി എന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്റെ കീഴില്‍ വരുന്ന കസ്റ്റംസിന്റെ ജോലി ആണെന്ന് അദേഹത്തിന് അറിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരെങ്കിലും പറഞ്ഞ് മനസിലാക്കണമെന്നും അദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button