Latest NewsIndiaNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

കോട്ട: എട്ടുദിവസം 15കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. രാജസ്ഥാനിലെ ജാല്‍വറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറയുകയുണ്ടായി.

പെണ്‍കുട്ടി വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

സ്‌കൂള്‍ ബാഗ് വാങ്ങാനെന്ന വ്യാജേനെയാണ് പെണ്‍കുട്ടിയെ സുഹൃത്തും യുവാവുമായ മറ്റൊരാളും കൂടി ജാല്‍വാര്‍ നഗരത്തില്‍ എത്തിച്ചത്. ഇവര്‍ പാര്‍ക്കിലെത്തിയതിന് പിന്നാലെ മൂന്ന് പേര്‍ കൂടി ഇവരോടൊപ്പം ചേരുകയുണ്ടായി. അവിടെവച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു ഉണ്ടായത്.

തന്നെ എട്ടുദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി 9 പേര്‍ ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാകുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും എസ്പി മഞ്ജിത് സിങ് പറഞ്ഞു. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button