സംവരണ ബില്ലുകളെല്ലാം പുനർപരിശോധിക്കാനൊരുങ്ങി കോടതി. സംവരണം 50 ശതമാനം കടക്കാന് പാടില്ലെന്ന മണ്ഡല്കമ്മിഷന് റിപ്പോര്ട്ട് ഉള്പ്പെടെയുള്ള വിധികള് സുപ്രീംകോടതി പുനഃപരിശോധിച്ചേക്കും. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്ബത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുന: രിശോധന സാധ്യമാണെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില് എല്ലാ സംസ്ഥാനങ്ങള്ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്ക്കും നോട്ടീസ് അയയ്ക്കാന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്ദേശിച്ചു.
മഹാരാഷ്ട്ര സര്ക്കാര് മറാത്ത സംവരണം പ്രഖ്യാപിച്ചെതിനെതിരെയുള്ള ഹര്ജിയിലാണ് കോടതിയുടെ നിര്ണായക നടപടി. 1993ലെ ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമോയെന്ന കാര്യത്തില് അഞ്ചംഗ ബെഞ്ച് തീരുമാനമെടുക്കും.
മുന്നാക്കക്കാരിലെ പിന്നോക്കക്കാര്ക്ക് 10% സംവരണം നല്കാനുള്ള 2018ലെ കേന്ദ്രത്തിന്റെ ഭരണഘടനാ ഭേദഗതിയും കോടതി പുനഃപരിശോധിക്കും. കേസ് ഈമാസം 15ന് വീണ്ടും പരിഗണിക്കും. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്ക്ക് 10% സംവരണമെന്ന കേന്ദ്രഭേദഗതിയും പരിശോധിക്കും
Post Your Comments