CinemaLatest NewsIndiaBollywoodNewsInternational

ജീവിതത്തില്‍ ഒരു കാര്യത്തിനും അത്രയും പ്രതിഫലം ആരും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തപ്സി പന്നു

ബോളിവുഡ് താരം തപ്സിപന്നു തന്‍റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനെ കുറിച്ച്‌ മനസ്സ് തുറന്ന് ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ തപ്സി പറഞ്ഞതിങ്ങനെ.
ഒരു റെയ്ഡ് നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുടുംബം പ്രത്യേകിച്ചും. അതിനാല്‍ അവര്‍ കൂടുതല്‍ അസ്വസ്ഥരായിരുന്നു, കാരണം അവര്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന ആള്‍ ആണെന്നതുകൊണ്ടുതന്നെ ഏത് സൂക്ഷ്മപരിശോധനക്കും എപ്പോള്‍ വേണമെങ്കിലും തയ്യാറായിരിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. അത് ഇന്‍കം ടാക്സ് പരിശോധന ആകാം, എന്‍‌സി‌ബി ആകാം, എന്തും ആകാം. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അല്ലെങ്കില്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി എന്തും സംഭവിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു
എനിക്ക് അതില്‍ കുഴപ്പമില്ല. കാരണം ഒരു തെറ്റും ചെയ്യാത്തപ്പോള്‍ എന്തിന് ഭയപ്പെടണം. ഞാന്‍ കുറ്റവാളിയല്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പേടിയില്ല.

Also Read:തമിഴകത്ത് പുതിയ രാഷ്ട്രീയക്കളികൾ; സി.പി.എമ്മിന്​ ആറു​ സീറ്റ്​ നല്‍കാന്‍ ധാരണ

റെയ്ഡിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച്‌ തപ്സി പന്നു പറഞ്ഞതിങ്ങനെ- “ഞാന്‍ ഫോണിലും സോഷ്യല്‍ മീഡിയയിലും നോക്കിയപ്പോള്‍ റെയ്ഡിനെ കുറിച്ചാണ് എല്ലായിടത്തും വാര്‍ത്തയെന്ന് എല്ലാവരും പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാകാമെന്ന് ഒരു വിഭാഗം കരുതി. ഇപ്പോള്‍ അനുരാഗ് കശ്യപിനൊപ്പം ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്ഡ് ചെയ്തതുകൊണ്ട് എന്‍റെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് ചിലര്‍ കരുതി. ഇങ്ങനെ പലതരം യുക്തികള്‍. ഉദ്യോഗസ്ഥരോട് ചോദിക്കാമെന്ന് വച്ചാല്‍ പ്രോട്ടോകോള്‍ കാരണം അവര്‍ക്കും പറയാനാവില്ല. എനിക്ക് ഇതിനെക്കുറിച്ച്‌ അറിഞ്ഞാല്‍ തന്നെ എന്തുചെയ്യാന്‍ കഴിയും? ഇത് മാറ്റാന്‍ കഴിയുമോ? എന്തിനെയെങ്കിലും ഭയന്ന് ഞാന്‍ എന്നെത്തന്നെ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല”തന്‍റെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയുടെ രസീത് കിട്ടിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ആ അഞ്ച് കോടി എവിടെയെന്ന് അറിയണം. ജീവിതത്തില്‍ ഒരു കാര്യത്തിനും അത്രയും പ്രതിഫലം ആരും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. ആ അഞ്ച് കോടിയുടെ രസീത് തനിക്ക് ഫ്രെയിം ചെയ്ത് സൂക്ഷിക്കണമെന്നും തപ്സി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button