KeralaLatest NewsNews

സംസ്ഥാനത്ത് എസ്.എസ്.എല്‍സി-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം

 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം.

Read Also : പ്രതിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല, പ്രചരിച്ചത് തെറ്റായ വാർത്ത : ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ

അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉളളതിനാലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ ഇടത് അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button