കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന ആരോപണ- പ്രത്യാരോപണങ്ങൾ ‘രണ്ട് തെരുവു പട്ടികളുടെ കുര പോലെയാണെന്ന’ പ്രയോഗത്തിൽ രൂക്ഷ വിമർശനവുമായി സന്ദീപ് വചസ്പതി. താങ്കൾക്ക് എന്‍റെ അച്ഛനേക്കാൾ പ്രായമുള്ളതുകൊണ്ടും താങ്കളേപ്പോലെ എന്തും പറയാനുള്ള നാവ് എനിക്കില്ലാത്തതിനാലുമാണ് അതിന് മറുപടി പറയാഞ്ഞത്. സ്വന്തം പാർട്ടി യോഗത്തിൽ നിന്ന് ഉടുമുണ്ടില്ലാതെ അടിയും കൊണ്ട് ഓടേണ്ട ഗതികേട് താങ്കൾക്കല്ലാതെ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉണ്ടായിട്ടുണ്ടോ?
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിത്താന് ചുട്ട മറുപടി നൽകിയത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ബഹുമാനപ്പെട്ട കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താനോട്……
എന്‍റെ അച്ഛനേക്കാൾ പ്രായമുള്ള ഒരാളെ ഉപദേശിക്കാനുള്ള മണ്ടത്തരം ഒന്നും ഞാൻ കാണിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. താങ്കളുടെ കക്കൂസ് വായയുടെ ദുർഗന്ധം കേരളം പലകുറി അനുഭവിച്ചതാണ്. അതറിഞ്ഞിട്ടും താങ്കൾ ഉള്ള ചർച്ചയിൽ വരുന്നത് ഈ പ്രായത്തിലെങ്കിലും താങ്കള്‍ക്ക് പക്വത വന്നിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ്.
പക്ഷേ ഇന്ന് (07.03.21 ഞായർ) നടന്ന Asianet News ന്യൂസ് അവർ ചർച്ചയിലും താങ്കൾ ആ സെപ്റ്റിക് ടാങ്ക് വായ തുറന്നു വിട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന ആരോപണ- പ്രത്യാരോപണങ്ങൾ ‘രണ്ട് തെരുവു പട്ടികളുടെ കുര പോലെയാണെന്ന’ പ്രയോഗം പിൻവലിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും താങ്കൾ വഴങ്ങിയില്ല, എന്ന് മാത്രമല്ല എന്‍റെ അമ്മയേയും ഭാര്യയേയും വരെ അധിക്ഷേപിക്കാനും മുതിർന്നു.താങ്കൾക്ക് എന്‍റെ അച്ഛനേക്കാൾ പ്രായമുള്ളതുകൊണ്ടും താങ്കളേപ്പോലെ എന്തും പറയാനുള്ള നാവ് എനിക്കില്ലാത്തതിനാലുമാണ് അതിന് മറുപടി പറയാഞ്ഞത്.
ഇവിടെയും അതിന് മറുപടി പറയാൻ ഉദ്യേശിക്കുന്നില്ല. അത് പ്രബുദ്ധരായ പ്രേക്ഷകർ/ വോട്ടർമാർ നൽകട്ടെ. മറ്റ് ചില കാര്യങ്ങൾക്ക് മറുപടി നൽകാനാണ് ഈ പോസ്റ്റ്. ഏറെക്കാലമായി രാഷ്ട്രീയ പ്രവർത്തനവും ചാനൽ ചർച്ചയും നടത്തുന്ന ആളെന്ന നിലയിൽ താങ്കളെപ്പറ്റി കേരളത്തിന് മികച്ച അഭിപ്രായമാണ് ഉള്ളതെന്ന ഡയലോഗ് കേട്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്.ആ ചിരിയുടെ അലയൊലികൾ അങ്ങ് മഞ്ചേരിയിൽ നിന്നാണ് തുടങ്ങുന്നത്.
2009 ഡിസംബർ 21-ാം തിയതിയിലേക്ക് ഞാൻ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അന്നാണല്ലോ
താങ്കൾ കൊട്ടിഘോഷിച്ച ഏറെക്കാലത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രവർത്തനത്തിന് അങ്ങേക്ക് കേരളത്തിന്‍റെ ആദരം കിട്ടിയത്. മലപ്പുറം മഞ്ചേരിയിലെ 22-ാം മൈലിലെ വാടക വീട്ടിൽ നിന്ന് രാത്രി പത്തരയോടെയാണ് ആ മികച്ച പ്രവർത്തനം ജനം കൈയ്യോടെ പിടികൂടിയത്.കൊല്ലം സ്വദേശിനിയായ യുവതിയേയും കൊണ്ട് മലപ്പുറത്ത് എത്തി നടത്തിയ ആ പ്രവർത്തനം അങ്ങേയ്ക്ക് മാത്രം സാധിക്കുന്നതാണ്. അന്ന് ഉടുമുണ്ടു പോലുമില്ലാതെ കീറിപ്പറിഞ്ഞ ബനിയനുമിട്ട് തലയിൽ കൈവെച്ച് താങ്കൾ ഇരിക്കുന്ന ആ ദൃശ്യം കേരളം ഉള്ളിടത്തോളം മറക്കില്ല. “കഴുത കാമം കരഞ്ഞു തീർക്കും”എന്ന പഴഞ്ചൊല്ല് എല്ലാ കഴുതകൾക്കും ബാധകമല്ല എന്ന് അന്ന് മനസിലായി.
അതാണോ എന്നെ പോലെയുള്ള യുവാക്കൾ മാതൃകയാക്കേണ്ടത്? മദ്യ ലഹരിയിലായിരുന്ന താങ്കൾക്കും യുവതിക്കും വീട് വാടകയ്ക്ക് എടുത്തു നൽകിയ ആൾക്കുമെതിരെ മഞ്ചേരി പൊലീസ് ചാർജ്ജ് ചെയ്ത അനാശ്യാസ്യ കേസാണ് താങ്കളുടെ കരിയറിലെ മികച്ച രാഷ്ട്രീയ പ്രവർത്തനം. ഇതാണോ കേരളത്തിലെ യുവാക്കള്‍ അനുകരിക്കേണ്ടത്?
സ്വന്തം പാർട്ടി യോഗത്തിൽ നിന്ന് ഉടുമുണ്ടില്ലാതെ അടിയും കൊണ്ട് ഓടേണ്ട ഗതികേട് താങ്കൾക്കല്ലാതെ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉണ്ടായിട്ടുണ്ടോ? ഒരിക്കലല്ല രണ്ടു തവണയാണ് സ്വന്തം പാർട്ടിക്കാർ താങ്കളെ കൈകാര്യം ചെയ്തത്. നാവിന് എല്ലില്ലാത്തതിന്‍റെ കുഴപ്പം. തിരുവനന്തപുരം പ്രിയദര്‍ശനി പ്ലാനറ്റോറിയത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം.
വർഷം 2004. കൂട്ടുകാരൻ ശരത് ചന്ദ്ര പ്രസാദിനെയും താങ്കളെയും സ്വന്തം അണികള്‍ ചവിട്ടി മെതിക്കുന്നത് കേരളം അമ്പരപ്പോടെയാണ് അന്നും കണ്ടു നിന്നത്. ഈ പൊതു പ്രവർത്തന പാരമ്പര്യമാണോ ഞാനടക്കമുള്ള യുവതലമുറ പിന്തുടരേണ്ടത്? 2016 ഡിസംബർ 28 ന് കിട്ടിയ അടി സ്വന്തം നാട്ടുകാരായ പാർട്ടിക്കാരിൽ നിന്നായിരുന്നു. സ്വദേശമായ കൊല്ലത്ത് നിന്ന് തന്നെയാണ് കിട്ടിയത്. അന്ന് ചീമുട്ടയേറും ഉണ്ടായിരുന്നു. ഈ മാതൃകയാണോ മികച്ചതെന്ന് താങ്കൾ അവകാശപ്പെട്ടത്?
നാക്കിന്‍റെ ‘മഹത്വം’ കൊണ്ടായിരുന്നല്ലോ അന്നും കിട്ടിയത്. താങ്കൾ പങ്കെടുക്കുന്ന ചാനൽ ചർച്ച ഉണ്ടെങ്കിൽ സ്ത്രീകളും കുട്ടികളും ആ വഴിക്ക് തിരിഞ്ഞു നോക്കില്ല എന്ന് അങ്ങേയ്ക്ക് അറിയാമോ? അത്രയ്ക്കുണ്ട് താങ്കളുടെ ചാനൽ ചർച്ചയിലെ ‘എക്സ്പീരിയൻസ്.’ ഉത്തരം മുട്ടിയപ്പോൾ മകന്‍റെ പ്രായമുള്ള എന്നോട് അശ്ലീലം പറയേണ്ടി വന്ന അങ്ങയുടെ ഗതികേട് ഓർത്ത് ഞാൻ ലജ്ജിക്കുകയാണ്.
സഹ പാനലിസ്റ്റിന്‍റെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന താങ്കൾ ഒരു ജനപ്രതിനിധിയാണ് എന്ന തിരിച്ചറിവ് ജനാധിപത്യത്തോട് തന്നെ വെറുപ്പ് തോന്നാൻ കാരണമാവും. വീട്ടിലും ഇത്തരം ഭാഷ തന്നെയാകുമല്ലോ താങ്കൾ ഉപയോഗിക്കുന്നത് എന്നോർക്കുമ്പോൾ അങ്ങയുടെ കുടുംബാംഗങ്ങളെപ്പറ്റി പരിതപിക്കാനേ എനിക്ക് കഴിയുന്നുള്ളൂ.
അങ്ങയെ പോലെ ധാരാളം പഴഞ്ചൊല്ലുകൾ അറിയില്ലെങ്കിലും അറിയുന്ന ചിലത് പറയാം.
‘കതിരിൽ വളമിട്ടിട്ട് കാര്യമില്ലെ’ന്നും ‘ചൊട്ടയിലെ ശീലം ചുടല വരെ’യാണെന്നും ഞാൻ കേട്ടിട്ടുണ്ട്.
പഴഞ്ചൊല്ലിൽ പതിരില്ലെന്നും അറിയാം. അതിപ്പോൾ എനിക്ക് മനസിലാവുകയും ചെയ്തു. എങ്കിലും ‘രാവണ പ്രഭു’വിലെ മംഗലശേരി നീലകണ്ഠൻ ഉപയോഗിച്ച ഒരു ഡയലോഗ് അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. (സിനിമാ നടൻ കൂടിയാണല്ലോ താങ്കൾ)
“അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മേ കൃപയാ ശംഭോ
ത്വയി ഭക്തിമചഞ്ചലം” എന്ന് പ്രാർത്ഥിച്ച് കൂടേണ്ട പ്രായമായില്ലേ. പ്രായത്തിന്‍റെ ആ പക്വത എങ്കിലും കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Post Your Comments