Latest NewsKeralaMusic AlbumsNewsMusic

രാധേ രാധേ രാധേ ഗോവിന്ദാ…; കണ്ണും മനസും നിറയ്ക്കുന്ന കൃഷ്ണഭക്തിഗാനം

രാധേ രാധേ രാധേ രാധേ രാധേ ഗോവിന്ദാ… എന്ന് തുടങ്ങുന്ന വർഷ വർമയുടെയും മീനാക്ഷി വർമയുടെയും അതിമനോഹരമായ കൃഷ്ണ ഗാനം ശ്രദ്ധേയമാകുന്നു. കണ്ണനെ ധ്യാനിച്ചും ഭക്തിപൂർവ്വം സ്തുതിക്കുന്നവർക്കും അത്രമേൽ ഇഷ്ടമാകുമീ മനോഹര ഗാനം. ഈസ്റ്റ് കോസ്റ്റ് ഒരുക്കിയ ഹൃദയസ്പര്‍ശിയായ കൃഷ്ണഭക്തിഗാനമിതാ.

ഭക്തിസാന്ദ്രമായ വരികളും സംഗീതവും ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നതും ഈ മഹാമാരിക്കാലത്ത് ഏറെ ആശ്വാസവും പ്രത്യാശയും പകരുന്നതാണ്. ഈസ്റ്റ് കോസ്റ്റിന്റെ ‘നിറദീപം Vol- -3’ എന്ന ആല്‍ബത്തിലെ ‘രാധേ രാധേ രാധേ ഗോവിന്ദാ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

കാതുകള്‍ക്കും കണ്ണുകള്‍ക്കും കുളിര്‍മഴയായി മനോഹരമായ ഭക്തിഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. രെജു ആർ അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button