നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ ഞെട്ടിച്ചായിരുന്നു നടൻ രമേശ് പിഷാരടി കോൺഗ്രസിലേക്ക് ചേർന്നത്. രമേശ് പിഷാരടിയുടെ നീക്കം നടനും സുഹൃത്തും കൂടിയായ മുകേഷിനേയും ഞെട്ടിച്ചു. നിഷ്പക്ഷ നിലപാടുള്ള ആളായിരുന്നുവെന്നും കോൺഗ്രസിലേക്ക് ചേരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മുകേഷ് പറയുന്നു. ധർമ്മജൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് പിഷാരടിയും കോൺഗ്രസിലേക്ക് ചേരുന്നതായി പറഞ്ഞത്.
ധർമജനും സലീംകുമാറും പണ്ടുകാലം മുതലേ കോൺഗ്രസാണ്. പക്ഷേ പിഷാരടി അങ്ങനെയായിരുന്നില്ലെന്ന് മുകേഷ് പറഞ്ഞു. ബിജെപിയെയും കോൺഗ്രസിനെയും സിപിഎമ്മിനെയും എല്ലാം നല്ല കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരാളാണ് അദ്ദേഹം. നിഷ്പക്ഷമായി ചിന്തിക്കുന്ന ആളായിരുന്നുവെന്നും മുകേഷ് വ്യക്തമാക്കി.
Also Read:കോവിഡ് രോഗികള്‍ക്കായി എംജിയുടെ ഹെക്ടറുകള്‍ ആംബുലന്‍സ് രൂപത്തില്‍
മുകേഷിന്റെ വാക്കുകൾ:
രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തലേ ദിവസം പിഷാരടി എന്നെ ഫോണിൽ വിളിച്ചിരുന്നു. ചേട്ടാ. രാഷ്ട്രീയത്തിൽ ഇങ്ങാൻ പോവുകയാണ്. പല പല കാരണങ്ങൾ കൊണ്ടാണ് ഈ തീരുമാനം.
അപ്പോൾ തന്നെ ഞാൻ പറഞ്ഞു. എടേ അനുഭാവി ആയാ മതി കേട്ടോ എന്ന്. അതിന് കാരണം, ഒരു പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ മറ്റു രണ്ടുപാർട്ടിക്കാരും നമ്മളെ തട്ടിക്കളിക്കും. അപ്പോൾ ചേരുന്ന പാർട്ടി നമ്മളെ പിന്തുണയ്ക്കണം, സംരക്ഷിക്കണം. അപ്പോഴും ചേരുന്നത് കോൺഗ്രസാണെന്ന് പിഷാരടി പറഞ്ഞില്ല. നിഷ്പക്ഷ നിലപാടുള്ള ആളാണ് പിഷരാടി. ബിജെപിയെയും കോൺഗ്രസിനെയും സിപിഎമ്മിനെയും എല്ലാം നല്ല കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരാളാണ് അദ്ദേഹം. പിറ്റേന്നാണ് ഞെട്ടിച്ച് കൊണ്ടുള്ള പിഷാരടിയുടെ കോൺഗ്രസ് പ്രവേശനം.’– മുകേഷ് പറയുന്നു.
Post Your Comments