കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുകയാണ്. സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ നടക്കുമ്പോൾ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുകയാണ്. പൊന്നാനിയ്ക്ക് പിന്നാലെ കുറ്റ്യാടിയിലും സിപിഎമ്മിൽ എതിർപ്പ്. ഇതിൽ പരസ്യ പ്രതിഷേധ പ്രകടനം നടത്തിയവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.
സിപിഎം കുറ്റ്യാടിയില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിപ്രവര്‍ത്തരുടെ പൊതുവികാരമാണെന്നും സ്വാഭാവിക പ്രതികരണമാണെന്നും മോഹനന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് സീറ്റ് കൊടുക്കേണ്ടി വന്ന സാഹചര്യം പാര്‍ട്ടി പ്രവര്‍ത്തകരെ പറഞ്ഞു മനസിലാക്കുമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
കെപി കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നല്‍കാത്തതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം കുറ്റ്യാടി മണ്ഡലത്തില്‍പരസ്യപ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു. പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ മണ്ഡലത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments