ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗമുക്തി നിരക്ക് ഉയർന്നു. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 418 പേർ രോഗമുക്തി നേടിയപ്പോൾ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 351 ആണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറുപേർ കൂടി മരണപ്പെട്ടു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,80,182 ആയി ഉയർന്നു. ഇതിൽ 3,71,032 പേർ രോഗമുക്തി നേടിയിരിക്കുന്നു. ആകെ മരണം 6534 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2616 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരിൽ 519 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 168, കിഴക്കൻ പ്രവിശ്യ 62, മക്ക 53, അൽ ഖസീം 17, മദീന 12, ഹാഇൽ 10, അസീർ 7, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 4, അൽജൗഫ് 4, തബൂക്ക് 4, അൽബാഹ 3, നജ്റാൻ 2.
Post Your Comments