Latest NewsKeralaNews

അടുത്ത തവണ മത്സരിക്കാൻ പിണറായി കാണില്ല, ബംഗാളിൽ സംഭവിച്ചത് ഓർമ്മയുണ്ടല്ലോ? ജില്ലാകമ്മറ്റിയിൽ പൊട്ടിത്തെറിച്ച് കോടിയേരി

അരുവിക്കരയിൽ ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച സാദ്ധ്യതാ പട്ടികയിൽപ്പെട്ട വി.കെ. മധുവിന്റെ പേരിന് പകരം, സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനലിൽ ജി. സ്റ്റീഫനെ ഉൾപ്പെടുത്തിയതിൽ ഇന്നലെ ചേർന്ന സി.പി.എം ജില്ലാകമ്മിറ്റിയിൽ എതിർപ്പുയർന്നു. ജില്ലാ ഘടകത്തോട് സാദ്ധ്യതാപാനൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടാൽ അതെങ്ങനെ അന്തിമ തീരുമാനമാകുമെന്നും കോടിയേരി ചോദിച്ചു.

സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ എതിർപ്പ് തള്ളിയെങ്കിലും അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാവുമെന്ന് വ്യക്തമാക്കി. രണ്ട് ടേം മത്സരിച്ചവരെ ഒഴിവാക്കുന്നത് കർശനമാക്കിയ തീരുമാനം വിശദീകരിച്ച കോടിയേരി, അടുത്ത തവണ മത്സരത്തിനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.

എല്ലാ തിരഞ്ഞെടുപ്പിലും പതിവ് മുഖങ്ങൾ വരുന്നത് എവിടെയെങ്കിലും നിറുത്തലാക്കണ്ടേ? പശ്ചിമബംഗാളിൽ ഇടതുമുന്നണി ഭരിച്ച 30 കൊല്ലവും മന്ത്രിമാരായവർ തന്നെയാണ് മത്സരിച്ചത്. അവിടെയിപ്പോളെന്തായി? തോമസ് ഐസക്കും ജി. സുധാകരനും മന്ത്രിമാരാണ്. അവർ നാലും മൂന്നും ടേമുകളായി തുട‌ർച്ചയായി മത്സരിച്ചു. പുതിയ ആളുകൾക്ക് അവസരം ലഭിക്കുമ്പോഴാണ് അവരുടെ കഴിവുകൾ തെളിയിക്കപ്പെടുകയെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button