KeralaLatest NewsNews

‘ചോദ്യം ചോദിച്ചവരെ ആക്ഷേപിക്കാതെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ’; പിണറായിയെ വെല്ലുവിളിച്ച് കെ. സുരേന്ദ്രൻ

ഡോളർ കടത്ത് കേസിൽ അമിത് ഷാ ചോദിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കടത്തിയ സ്വർണ്ണം ആർക്കാണ് വിറ്റതെന്ന് മുഖ്യമന്ത്രിക്കാണ് അറിവുള്ളതെന്നും, സ്വർണ്ണ കള്ളക്കടത്തുമായി മുഖ്യമന്ത്രിക്കുള്ള ബന്ധത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ചോദിച്ചവരെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സുരേന്ദ്ര പറഞ്ഞു.

ഡോളർ കടത്തിയ കുറ്റത്തിൽ മുഖ്യമന്ത്രിക്ക് പുറമേ സ്പീക്കർക്കും 3 മന്ത്രിമാർക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയത്. വാചക കസർത്തുകൊണ്ട് കാര്യമില്ല. ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ. അതാണ് അറിയേണ്ടത്.കടത്തിയ സ്വർണ്ണം ആർക്കാണ് വിറ്റതെന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കാണ് അറിയാവുന്നത്.

ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുകയാണ് വേണ്ടത്. കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്ന മുഖ്യമന്ത്രിയുടെ ചർമബലം അംഗീകരിച്ചേ മതിയാകൂ. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാൽ അതേ നാണയത്തിൽ മറുപടി പറയേണ്ടി വരും.

നേരത്തെ, തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി മാറിയെന്നും, ഇതിൽ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കല്ല , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് ഉത്തരം പറയാനുളള ബാധ്യതയെന്നുമുളള വാദം പിണറായി വിജയൻ ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button