അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി അവരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങി സമൂഹത്തിന് മികച്ച സന്ദേശം നൽകുകയാണ് പ്രധാനമന്ത്രി.
സ്ത്രീകൾ നേതൃത്വം നൽകുന്ന സ്വയം സഹായ സംഘങ്ങളിൽ നിന്നുമാണ് പ്രധാനമന്ത്രി സാധനങ്ങൾ വാങ്ങിയത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് അദ്ദേഹത്തിൻ്റെ ഈ നീക്കം. സ്ത്രീകൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ ലിസ്റ്റ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. കേരളത്തിലെ കുടുംബശ്രീ സ്വയം സഹായ സംഘത്തിൽ നിന്നും അദ്ദേഹം വാങ്ങിയത് ചിരട്ട കൊണ്ട് നിർമ്മിച്ച നിലവിളക്കാണ്. ഇതിൻ്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Also Read:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ കലാപം , കൂടുതല്‍ പേര്‍ രാജിയ്ക്ക്
രാജ്യത്തെ സ്ത്രീകൾ കരകൗശല വസ്തുക്കൾ ജനപ്രീയമാക്കിയത് അഭിനന്ദമർഹിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. തമിഴ്‌നാട്ടിലെ തോഡ ഗോത്രത്തിലെ സ്ത്രീകൾ കൈ കൊണ്ട് തുന്നിയെടുത്ത എംബ്രോയ്ഡറി വർക്കുകളുള്ള ഷാൾ, ബംഗാളിലെ വനിതകൾ നിർമ്മിച്ച ചണം കൊണ്ടുള്ള ഫയൽ ഫോൾഡർ, ഖാദി തുണിത്തരങ്ങൾ എന്നിങ്ങനെ നിരവധി വസ്തുക്കളാണ് അദ്ദേഹം വാങ്ങിയത്. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
I am eagerly awaiting to receive Classic Palm Craft Nilavilakku made by women based in Kerala. It is commendable how our #NariShakti has preserved and popularised local crafts and products. https://t.co/GgwSkkLCka pic.twitter.com/x9Xsxi3AEz
— Narendra Modi (@narendramodi) March 8, 2021
Post Your Comments