Latest NewsIndiaNewsCrime

ആർമി പരീക്ഷ ചോദ്യചോർച്ച: മേജർ അറസ്റ്റിൽ

പു​ണെ: ആ​ർ​മി റി​ക്രൂ​ട്ട്മെൻറ്​ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 47കാ​ര​നാ​യ ആ​ർ​മി ഓ​ഫി​സ​ർ അറസ്റ്റിൽ ആയിരിക്കുന്നു. ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി മേ​ജ​ർ ടി. ​മു​രു​ക​നാ​ണ്​ സ്വ​ദേ​ശ​ത്ത്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ മാ​ർ​ച്ച്​ 15വ​രെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ റിമാൻഡ്​ ചെയ്തിരിക്കുന്നു. മു​രു​ക​നാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ​വാ​ട്​​സ്​ ആ​പ്​ വ​ഴി ഫോ​ർ​വേ​ഡ്​​ ചെ​യ്​​ത​തെ​ന്നാ​ണ്​ കണ്ടെത്തിയിരിക്കുന്നത്.

ഇ​യാ​ൾ​ക്ക്​ ചോ​ദ്യ​​പേ​പ്പ​ർ എ​ങ്ങ​നെ കി​ട്ടി​യെ​ന്ന​കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു​പേ​ർ പിടിയിൽ ആയിരിക്കുകയാണ്. മി​ലി​ട്ട​റി ഇ​ൻ​റ​ലി​ജ​ൻ​സ് യൂ​നി​റ്റും പു​ണെ സി​റ്റി പൊ​ലീ​സി​ലെ ക്രൈം​ബ്രാ​ഞ്ച് യൂ​നി​റ്റു​മാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന വി​വ​രം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു കേ​സാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. പു​ണെ ക്രൈം​ബ്രാ​ഞ്ചി​ലെ ര​ണ്ടു സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button