തിരുവനന്തപുരം: കേന്ദ്ര മന്ത്രി അമിത് ഷായുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വെല്ലുവിളികള്‍ തെരുവുപട്ടികള്‍ മുഖത്തോടു മുഖം നോക്കി കുരയ്ക്കുന്നതു പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. അവര്‍ കുരയ്ക്കുന്നതല്ലാതെ കടിക്കുന്നില്ലല്ലൊ. ഇരുകൂട്ടരും വെല്ലുവിളിക്കുന്നതല്ലാതെ ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നും ഇവര്‍ തമ്മില്‍ അന്തര്‍ധാര സജീവമാണെന്നും സ്വര്‍ണക്കളളക്കടത്തു കേസിനെ സൂചിപ്പിച്ചുകൊണ്ട് ഉണ്ണിത്താന്‍ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
Read Also : ആര്‍ട്ടിക്കിള്‍ 370 പുഷ്പം പോലെ കൈകാര്യം ചെയ്ത അമിത് ഷാ ഇതും അതുപോലെ കൈകാര്യം ചെയ്യും
അതേസമയം, പരാമര്‍ശം സഭ്യമല്ലെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിനിധി സന്ദീപ് വചസ്പതി രംഗത്തെത്തിയെങ്കിലും താനൊരുപമ മാത്രമാണ് പറഞ്ഞെതെന്ന് ഉണ്ണിത്താന്‍ പ്രതികരിച്ചു. നല്ല ഉപമകള്‍ തനിക്കും അറിയാമെന്ന് വചസ്പതി പറഞ്ഞതോടെ ഉണ്ണിത്താന്‍ ഉപമയിലൂടെ തന്നെ മറുപടി നല്‍കി. ‘കഴുതയ്ക്ക് കാമം വരുമ്പോള്‍ അത് കരഞ്ഞ് തീര്‍ക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ ഉണ്ണിത്താന്റെയും ബി.ജെ.പി പ്രതിനിധിയുടെയും വാക്പോരിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Post Your Comments