KeralaLatest NewsNews

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ചാലക്കുടിയില്‍ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

ചാലക്കുടിയില്‍നിന്നുള്ള വിമത നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം മാറുകയാണ്. തുടർ ഭരണ പ്രതീക്ഷയുമായി ഇടതുപക്ഷം മുന്നേറുമ്പോൾ കോൺഗ്രസിന് വലിയ തിരിച്ചടി. ചാലക്കുടിയില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ പാര്‍ട്ടി തഴഞ്ഞെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി മേഖല പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയുടെ നേതൃത്വത്തിൽ ജോസ് കെ മാണി ഗ്രൂപ്പിനോടൊപ്പം ചേർന്നത്. കൊരട്ടി, പരിയാരം തുടങ്ങിയ സ്ഥലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ അവഗണിക്കപ്പെട്ടെന്നാണ് ഇവരുടെ ആരോപണം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ചാലക്കുടിയില്‍നിന്നുള്ള വിമത നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button