പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് തള്ളിവിടും. എന്നും ഭാര്യ വീട്ടിൽ വഴക്കാണെന്ന് പറയുന്ന ഭർത്താക്കമാർ ഉണ്ട്. നേരെ തിരിച്ചും അങ്ങനെ തന്നെ. എത്ര പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കലഹങ്ങള്‍ ഉണ്ടാകുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണമാകും. പരസ്പരം പഴി ചാരുന്നതിനു മുൻപ് വീട്ടിലെ വാസ്തു വശം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. തെക്കു കിഴക്കു വരുന്ന രീതിയില്‍ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്. വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.
Also Read:സ്വപ്‌നയുടെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായി പുറത്തുവന്നത്; എംഎ ബേബി
വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. താഴെത്തെ നിലയിലായിരിക്കണം കൂടുതൽ വാതിലുകൾ ഉണ്ടാകേണ്ടത്. നേരെ മറിച്ചായാൽ ദോഷമാണ്. വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടരുത്. ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. സ്റ്റെയര്‍കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും നിര്‍മ്മിക്കരുത്.
പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് നന്നായിരിക്കും. വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ മധ്യഭാഗത്ത് ഒരിക്കലും കിണര്‍ കുഴിക്കരുത്.
Post Your Comments