തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചര്‍ച്ചയുണ്ട്. എന്‍ഡിഎയുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത.10നകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
നേമത്തെ സിറ്റിംഗ് എംഎല്‍എ ഒ. രാജഗോപാല്‍ മത്സരിക്കില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, നടന് സുരേഷ്ഗോപി എന്നിവരുടെ കാര്യത്തില്‍ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക. കഴിഞ്ഞതവണ ബിജെപി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധിതേടുമെന്നാണ് വിവരം.
Post Your Comments