അടിമാലി: വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. അടിമാലി കുരിശുപാറയില്‍ താമസിക്കുന്ന അറയ്ക്കല്‍ ഗോപി (64)യെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയുണ്ടായത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം. ഗോപിയുടെ ഭാര്യയും മകനും നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്. ഞായറാഴ്ച സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് ഗോപിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കാണുന്നത്. മുഖത്ത് മുറിവേറ്റ പാടുകളുള്ളതും വീടിന്റെ പിറകിലെ വാതില്‍ തുറന്നനിലയില്‍ കണ്ടതുമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം വീടും പരിസരവും വിശദമായി പരിശോധിക്കുകയുണ്ടായി. വൈകിട്ടോടെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments