KeralaLatest NewsNewsIndia

സ്വപ്‌ന സുരേഷ് ബംഗാളിലെ ഐ.ടി വകുപ്പിനും തലവേദനയാകുന്നു; എല്ലാ വിവരങ്ങളും നൽകണമെന്ന് കേരള സർക്കാരിന് കത്ത്

Pricewaterhouse Coopers.

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ബംഗാളിലെ ഐ.ടി വകുപ്പിനും തലവേദനയാകുന്നു. കേരളത്തിൽ സ്വപ്‌നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് ബംഗാൾ സർക്കാരിന്റെ ടെൻഡറിൽ പങ്കെടുത്തിരുന്നു. ഇതോടെയാണ് ബംഗാൾ ഐ.ടി വകുപ്പിനും സ്വപ്‌ന തലവേദനയാകുന്നത്. ബംഗാൾ ഐ.ടി വകുപ്പിന് കീഴിലുള്ള വെസ്റ്റ് ബംഗാൾ ഇലക്ട്രോണിക്‌സ് ഇൻഡസ്ട്രി ഡവലപ്‌മെന്റ് കോർപ്പറേഷന്റെ മോണിറ്ററിങ് യൂണിന്റെ ടെൻഡറിലാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് പങ്കെടുത്തത്.

ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും നൽകണമെന്ന് ബംഗാൾ ഐ.ടി വകുപ്പ് കേരള സർക്കാരിന് കത്തയച്ചു. സർക്കാരിന് തിരിച്ചടിയുണ്ടാക്കുന്ന തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാനും, ടെൻഡർ കുറ്റമറ്റതാക്കാനുമാണ് കത്തയച്ചതെന്നാണ് ബംഗാൾ ഐ.ടി വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
സ്വപ്‌നയുടെ നിയമനം വിവാദമായതോടെ കേരള സർക്കാർ ഐ.ടി വകുപ്പിലെ എല്ലാ പദ്ധതികളിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. കൺസൽറ്റൻസിക്ക് കേരളത്തിലുള്ള വിലക്ക് മറ്റ് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന.

കേരളത്തിന്റെ വിലക്കിനെതിരെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ഐ.ടി വകുപ്പ് ബംഗാൾ സർക്കാരിന് മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button