KeralaLatest NewsIndiaNews

സ്വപ്നയ്ക്ക് ബിനീഷുമായി ബന്ധം, ഫോൺ വിനോദിനിക്ക് നൽകിയത് ബിനീഷ്?; മകന് പിന്നാലെ അമ്മയും അകത്താകാൻ സാധ്യത

കോള്‍ പാറ്റേണ്‍ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ അതിനിര്‍ണ്ണായകമാണ് ഐ ഫോണുകള്‍. ഐ ഫോൺ വിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കുടുക്കിയതും ഈ ഐ ഫോൺ തന്നെ. സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് സമ്മാനിച്ച 6 ഐ ഫോണിൽ ഏറ്റവും വില കൂടിയ ഫോൺ ആർക്കാണ് സ്വപ്ന നൽകിയതെന്ന ചോദ്യം അവസാനിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയിലാണ്.

മൊബൈൽ ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്ന കസ്റ്റംസിൻ്റെ കണ്ടെത്തൽ കേസിന് പുതിയ മാനം കൈവരികയാണ്. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോൺ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞത്. ഫോണിൽ ഉപയോഗിച്ച സിമ്മിൽ നിന്നും ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് ‘കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ ‘ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും’ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ഈ ആരോപണം അത്രവേഗം നിഷേധിക്കാന്‍ കോടിയേരിയുടെ കുടുംബത്തിനാകില്ല.

Also Read:നടൻ മിഥുൻ ചക്രബർത്തി ഇനി ദേശീയതയ്ക്കൊപ്പം, ബിജെപി അംഗത്വം സ്വീകരിക്കും; മമതയുടെ അടിത്തറ ഇളകുന്നു?

സ്വപ്നയ്ക്ക് സന്തോഷ് നൽകിയ ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന ചോദ്യമാണ് കഴിഞ്ഞ മണിക്കൂറിനുള്ളിൽ ഉയരുന്നത്. ഈ ചോദ്യത്തിനൊടുവിൽ തെളിഞ്ഞ് വരുന്നത് വമ്പൻ കഥകളാണ്. ബിനീഷിന് സ്വപ്‌നാ സുരേഷുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് മറുനാടൻ അടക്കമുള്ള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ചില കരാറുകള്‍ ഏറ്റെടുത്തിരുന്നത് ബിനീഷിന്റെ കൂടി ബിനാമി സ്ഥാപനമായി കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്ന കാര്‍ പാലസ് ഉടമയുടെ കമ്പനിയാണ്. ഈ ബന്ധം വഴിയാകാം മൊബൈൽ ഫോൺ വിനോദിനിയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.

Also Read:‘കുടുംബ-കമ്മ്യൂണിസം നടപ്പിലാക്കാൻ അനുവദിക്കില്ല, തിരിച്ചടിക്കും’; മന്ത്രി ബാലനെതിരെ പോസ്റ്റര്‍

മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും പരപ്പന അഗ്രഹാരയിൽ അഴിയെണ്ണുന്ന ബിനീഷിന് സ്വര്‍ണ്ണ കടത്തിലും ലൈഫ് മിഷന്‍ കോഴയിലും പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിഷയത്തിൽ കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിനോദിനിയെ ചോദ്യം ചെയ്യുക എന്നത് നിർണ്ണായകമാണ്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കള്ളം പറഞ്ഞാല്‍ കോടിയേരിയുടെ ഭാര്യയും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും. ചോദ്യം ചെയ്യലിൽ പാളിയാൽ മകന് പിന്നാലെ അമ്മയും അകത്താകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഐ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് കസ്റ്റംസ്. സംശയിക്കുന്ന വ്യക്തി കൂടുതലായി വിളിച്ച ഏഴോ എട്ടോ പേരുടെ പട്ടിക തയാറാക്കും. ഏറ്റവും കൂടുതല്‍ വിളിച്ച ആളായിരിക്കും പട്ടികയില്‍ ആദ്യം. ഇവരേയും വിശദമായി തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button