തിരുവനന്തപുരം: പാലാരിവട്ടം പാലം നാളെ തുറന്നു കൊടുക്കുമ്പോള്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെക്കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതി കേവലം അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയെയും ഡിഎംആര്‍സിയെയും അഭിനന്ദിച്ചപ്പോള്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിച്ചവരില്‍ ഒരാളായ ‘മെട്രോമാന്‍’ ഇ ശ്രീധരന്റെ കാര്യം വിട്ടുകളയുകയാണ് ഉണ്ടായത്.
Read Also: കര്‍ഷകനെ കുട്ടികളുടെ മുന്‍പിലിട്ട് കൊലപ്പെടുത്തി; ക്രൂരത തുടര്‍ന്ന് മാവോയിസ്റ്റ് ഭീകരര്‍
41 കോടി 70 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പണിത പാലം ഒറ്റവര്‍ഷം കൊണ്ട് തകര്‍ന്നപ്പോഴാണ് കേവലം 22 കോടി 80 ലക്ഷം രൂപ നിര്‍മാണ ചിലവില്‍ നൂറു വര്‍ഷത്തോളം നിലനില്‍ക്കുന്ന പാലം പാലാരിവട്ടത്ത് ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാലു മണിക്ക് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. ഏറ്റെടുക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏത് പ്രതിസന്ധികളുണ്ടായാലും കാര്യക്ഷമമായും വേഗതയിലും അഴിമതി കൂടാതെയും പൂര്‍ത്തിയാക്കിയിരിക്കും എന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ളത്. വിവാദങ്ങളെല്ലാം വിവാദങ്ങളുടെ വഴിക്കു പോകും. ഞങ്ങള്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് നാടിന്റെ വികസന കാര്യങ്ങളിലാണ്. അദ്ദേഹം പറഞ്ഞു.
Post Your Comments