Latest NewsIndiaNews

അസം മുൻ സാഹിത്യ സഭാ പരിഷത് അധ്യക്ഷൻ ബിജെപിയിൽ ചേർന്നു

ഗുവാഹത്തി : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. മുൻ അസം സാഹിത്യ സഭാ പരിഷത് അധ്യക്ഷൻ പർമാനന്ദ രാജ്‌ബോംഗ്ഷി ബിജെപിയിൽ ചേർന്നു. അസ്സമിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

അസം ബിജെപി അധ്യക്ഷൻ രഞ്ജീത്ത് കുമാർ ദാസാണ് പാർട്ടിയിൽ ചേർന്ന രാജ്‌ബോംഗ്ഷിയെ സ്വാഗതം ചെയ്തത്. അദ്ദേഹത്തോടൊപ്പം സംസ്ഥാന തേയില തൊഴിലാളി അസോസിയേഷൻ ജനറൽ സെക്രട്ടറി രൂപേഷ് ഗൊവാലയും ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. അസ്സമിൽ തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ഇരുവരും പാർട്ടിയിൽ ചേർന്നത് ബിജെപിയ്ക്ക് ഗുണകരമാകും. രാജ്‌ബോംഗ്ഷിയെ സിപ്പഹ്ജാർ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Read Also :  നടൻ മിഥുൻ ചക്രബർത്തി ഇനി ദേശീയതയ്ക്കൊപ്പം, ബിജെപി അംഗത്വം സ്വീകരിക്കും; മമതയുടെ അടിത്തറ ഇളകുന്നു?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് ബിജെപിയിലേക്ക് തന്നെ ആകർഷിച്ചതെന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം രാജ്‌ബോംഗ്ഷി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങളും, വികസന പ്രവർത്തനങ്ങളും, പ്രചോദനം നൽകുന്നതാണെന്നും രാജ്‌ബോംഗ്ഷി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button