KeralaLatest NewsNews

മുഖ്യമന്ത്രി മറന്നാലും ജനങ്ങൾ മറക്കില്ല; തൊഴിലാളികളുടെ പിന്നിലെ വൻമതിൽ തന്നെയായിരുന്നു ഇ. ശ്രീധരൻ; പിണറായി മറക്കരുത്

കേരളം അഭിമാനപൂർവ്വം ഉയർത്തിക്കാട്ടുന്ന പദ്ധതിയുടെ പിന്നിൽ അക്ഷീണം പ്രവർത്തിച്ച ഇ. ശ്രീധരനെ ഒരു വാക്കുകൊണ്ട് പോലും അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. മുഖ്യമന്ത്രി ഇ. ശ്രീധരനെ മനപൂർവ്വം അവഗണിച്ചുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വർഷത്തിലധികം സമയം നിർമ്മാണത്തിന് വേണമെന്ന് കരുതിയ പാലത്തിന്റെ പണി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിച്ചതിന് മുഖ്യമന്ത്രി തൊഴിലാളികൾക്ക് നന്ദി പറഞ്ഞിരുന്നു. എന്നാൽ, അതിനു പിന്നിലെ ഏറ്റവും വലിയ ശക്തിയായ മെട്രോമാന്റെ പേര് പോലും മുഖ്യമന്ത്രി പരാമർശിച്ചില്ല.

രാജ്യം ആദരിക്കുന്ന മെട്രോമാനെ മുഖ്യമന്ത്രി അപമാനിക്കുകയാണ് ചെയ്തതെന്ന് ജനം പറയുന്നു.പാലാരിവട്ടം പാലം വെറും ആറ് മാസം കൊണ്ട് പണിതുയർത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ഇ. ശ്രീധരൻ എന്ന മനുഷ്യനാണ്. അടുത്തിടെ ഇ. ശ്രീധരൻ ബിജെപി യിൽ ചേർന്നതിലുള്ള അതൃപ്തിയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് പൊതുജനാഭിപ്രായം. വ്യക്തി വൈരാഗ്യം തീർക്കുന്ന ആളാണ് മുഖ്യനെന്ന് ഇതിലൂടെ തെളിയുകയാണെന്ന ആരോപണവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്.

Also Read:അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു; യുഡിഎഫ് ക്യാമ്പിൽ ഞെട്ടൽ

മുഖ്യമന്ത്രി മറന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയതിനാണ് ഇ. ശ്രീധരനെ അഭിനന്ദിച്ച് ജി. സുധാകരൻ പറഞ്ഞത്. ഡി.എം.ആർ.സി, ഊരാളുങ്കൽ സൊസൈറ്റി, ഇ ശ്രീധരൻ എന്നീ കൂട്ടായ്മകളുടെ വിജയമാണ് പാലാരിവട്ടം പാലമെന്നും. നാടിന്റെ വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി നടപ്പിലായത് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ‘പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം’.- മുഖ്യൻ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button