Latest NewsKeralaNews

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലേക്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും.

വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം.

Read Also :  തൊഴിലാളികളോട് നന്ദി പറഞ്ഞ് മുഖ്യൻ ; കൂടെനിന്ന തൊഴിലാളികൾക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് അഞ്ചിന് ശംഖുമുഖത്ത് വിജയ യാത്രയുടെ സമാപനസമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും. അതിന് ശേഷം ചേരുന്ന കോർ കമ്മിറ്റി യോഗമാകും സാധ്യതാ പട്ടികയ്ക്ക് അന്തിമരൂപം നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button