കൊൽക്കത്ത : തൃണമൂലിനെ ഞെട്ടിച്ച് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. ലക്ഷക്കണക്കിനാളുകളാണ് റാലിയിൽ പങ്കെടുത്തത്. ബംഗാൾ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാൻമാരായ നേതാക്കളെയും ബംഗാളിനെ നശിപ്പിച്ചവരെയും ഒരുപോലെ കണ്ടുനിന്ന സ്ഥലമാണ് ബ്രിഗേഡ് പരേഡ് മൈതാൻ. ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ബംഗാൾ ജനതയെ മമതാ ബാനർജി പിന്നിൽ നിന്നും കുത്തിയെന്നും സമാധാനവും സമൃദ്ധിയുമാണ് ബംഗാൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരു ഭാഗത്ത് തൃണമൂലും ഇടത്, കോൺഗ്രസ് പാർട്ടികളും അവരുടെ ബംഗാൾ വിരുദ്ധ സമീപനവുമാണുള്ളത്. എന്നാൽ മറുഭാഗത്തുള്ളത് ബംഗാളിലെ ജനങ്ങളാണ്. സുവർണ ബംഗാൾ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ബംഗാളിലെത്തിയത് വികസനത്തിന് വേണ്ടിയാണ്. സംസ്‌കാരം സംരക്ഷിച്ച് നിക്ഷേപം വർധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Read Also : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനൽ വേദി സതാംപ്റ്റണിലേക്ക് മാറ്റുന്നതായി സൂചന
അടുത്ത 25 വർഷം ബംഗാളിന് നിർണായകമാണ്. വരാനിരിക്കുന്ന അഞ്ച് വർഷത്തിനുള്ളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് 25 വർഷത്തെ വികസനത്തിന് അടിത്തറ പാകുക. കർഷകർക്കും കച്ചവടക്കാർക്കും എല്ലാ ജനങ്ങൾക്കും അവർ കണ്ട സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന ഉറപ്പ് നൽകാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments