കൊച്ചി: ഐഫോൺ വിവാദത്തിൽ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ വെല്ലുവിളിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വിനോദിനിയുടെ കയ്യിൽ സന്തോഷ് ഈപ്പൻ യുഎഇ കോണ്‍സുൽ ജനറലിന് നൽകിയ ഐ ഫോൺ ഉണ്ടെങ്കിൽ കണ്ടു പിടിക്കാൻ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വരുന്ന മാസത്തിനുള്ളില്‍ ഇതുപോലത്തെ ധാരാളം കഥകള്‍ ഇനിയും വരുമെന്നും വൈപ്പിനിലെ മത്സ്യ തൊഴിലാളി സംഗമത്തിൽ മേഴ്സികുട്ടിയമ്മ പറഞ്ഞു.
Read Also: ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം
എന്നാൽ മുഖ്യമന്ത്രിക്ക് ഡോളർ കടത്തില്‍ ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴിയോട്, അസംബന്ധം പറയുന്നതിന് അതിരു വേണ്ടേയെന്നാണ് മന്ത്രി പ്രതികരിച്ചത്. ആഴക്കടല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നുണ പ്രചരിപ്പിക്കുകയാണെന്നും അവർ വിമര്‍ശിച്ചു.
Post Your Comments