Latest NewsNewsIndiaInternational

തിക്കിത്തിരക്കി സ്വർണ്ണം കുഴിച്ചെടുത്ത് നാട്ടുകാർ : സ്വർണ്ണമലയിൽ ഖനനം നിരോധിച്ച് സർക്കാർ, വൈറലായി വീഡിയോ

സ്വർണ, വജ്ര ഖനനത്തിന് പ്രശസ്തി നേടിയ ആഫ്രിക്കയിലെ കോംഗൊയിൽ പുതിയ സ്വർണ ശേഖരം കണ്ടെത്തി. കോംഗൊയിലെ ദക്ഷിണ കിവു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളിലാണ് സ്വർണത്തിന്റെ വൻനിക്ഷേപം കണ്ടെത്തിയത്. 60 മുതൽ 90 ശതമാനം വരെ സ്വർണം പർവ്വതത്തിലെ മണ്ണിൽ കലർന്ന നിലയിലാണ് കണ്ടെത്തിയത്.

വിവരം പുറത്തറിഞ്ഞതോടെ അടുത്തുള്ള ഗ്രാമവാസികൾ സ്വർണ ഖനനത്തിനായി പർവ്വതത്തിലെത്തി. മൺവെട്ടിയും, പണിയായുധങ്ങളും ഉപയോഗിച്ച് ആളുകൾ സ്വർണം മണ്ണിൽ നിന്നും ശേഖരിക്കുകയാണ്. വിചിത്രമായ ഈ സംഭവത്തിന്റെ വീഡിയോയും, വാർത്തകളും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പർവ്വതത്തിൽ ആളുകളുടെ തിരക്ക് വർദ്ധിച്ചുവന്നതോടെ സർക്കാർ സ്വർണഖനനം താൽക്കാലികമായി നിർത്തിവെച്ചു. പർവ്വതത്തിൽ നിന്നും സ്വർണം കുഴിച്ചെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിനാൽ ഇത് ഗ്രാമവാസികളെ സമ്മർദ്ധത്തിലാക്കിയിരിക്കുകയാണെന്ന് കിവുവിലെ ഖനന മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗൊയിൽ സാധാരണയാണ്. സ്വർണം, വജ്രം, ധാതുക്കൾ എന്നിവയുടെ വൻ ശേഖരമാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button