ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അന്തിമ ഘട്ടത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഈ ഘട്ടം വിജയിക്കാന്‍ വാക്സിനേഷന്‍ ഡ്രൈവില്‍ നിന്നും രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ 62 -ാമത് മെഡികോണ്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ശബരിമലയിലെ ചടങ്ങുകള്‍ തീരുമാനിക്കേണ്ടത് പിണറായി സര്‍ക്കാരല്ല
വാക്സിനുകളുടെ ഫലപ്രാപ്തിയിലും ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കണം. പ്രിയപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് വാക്സിനേഷന്‍ ലഭിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. ഇതുവരെ രണ്ടു കോടിയോളം പേര്‍ക്കാണ് രാജ്യത്ത് വാക്സിന്‍ നല്‍കിയിരിക്കുന്നത്. 15 ലക്ഷത്തോളം പേര്‍ക്ക് നിലവില്‍ രാജ്യത്ത് പ്രതിദിനം വാക്സിന്‍ നല്‍കുന്നുണ്ട്.
ഫലപ്രാപ്തിയും രോഗപ്രതിരോധ ശേഷിയുമുണ്ടെന്ന് തെളിയിക്കപ്പെട്ട വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തെ ഫാര്‍മസിയായി മാറി. 62 ഓളം വിദേശ രാജ്യങ്ങള്‍ക്ക് 5.51 കോടി കൊറോണ വാക്സിന്‍ ഡോസുകള്‍ ഇന്ത്യ വിതരണം ചെയ്തു. ആഗോള പ്രതിസന്ധിക്കിടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയായി തീര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments