Latest NewsKeralaIndia

വിജയയാത്രയുടെ സമാപനം ഇന്ന്: സമാപനത്തില്‍ കരുത്ത് തെളിയിക്കാന്‍ അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ സംഘവും

ഇവിടെവെച്ചും നിരവധി പ്രമുഖർ ബിജെപിയിൽ ചേരുമെന്നാണ് സൂചന.

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനം ഇന്നു തലസ്ഥാനത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 5.30നു ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം. ഇവിടെവെച്ചും നിരവധി പ്രമുഖർ ബിജെപിയിൽ ചേരുമെന്നാണ് സൂചന.

ഓള്‍ സെയിന്റ്‌സ് കോളജ് ജംഗ്‌ഷനിൽ നിന്ന് വൈകിട്ട് 4 ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ സ്വീകരിച്ച്‌ വിജയയാത്രയുടെ സമാപനസമ്മേളന വേദിയായ ശംഖുമുഖം കടപ്പുറത്ത് എത്തിക്കും. 4 മണിക്ക് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുത്തശേഷം അമിത് ഷാ വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

read also: മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റെ മരണം നാലാം നിലയിൽ നിന്ന് വീണ്, പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ

കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button