ഇടുക്കിയില്‍ വീണ്ടും നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു. വട്ടവടയില്‍ ’മൊണ്ടാന’ ടെന്റ്ക്യാമ്പില് ആണ് ഇത്തവണ നിശാ ലഹരിപാര്‍ട്ടി നടന്നത്. സംഭവത്തില്‍ സംഘാടകരായ മൂന്നു യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിശാപാര്‍ട്ടിയില്‍ നിന്ന് എം.ഡി.എം.എ (മെത്തലീന്‍ ഡയോക്സി മെത്താം ഫിറ്റമിന്‍) ,എല്‍.എസ്.ഡി (ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് ), ഹാഷിഷ് ഓയില്‍, ഉണക്ക കഞ്ചാവ് എന്നിവ പിടികൂടി.
മയക്കുമരുന്നുകള്‍ നാലു മണിക്കൂറിലധികം പരിശോധന നടത്തിയാണ് കണ്ടെത്തിയത്. മയക്കുമരുന്നുകള്‍ ക്യാമ്പിൽ എത്തിച്ചത് തമിഴ്നാട്ടില്‍ നിന്ന് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്താണ്. ആലപ്പുഴ കോമളപുരം ആര്യാട് വാളശ്ശേരി വീട്ടില്‍ സാജിദ് (25), മാമ്മൂട് കളരിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാദുല്‍ (22), നെടുമ്പാശ്ശേരി അത്താണി ശ്രീരംഗം ശ്രീകാന്ത് (32 ) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘം നടത്തിയ തെരച്ചിലില്‍ ക്യാമ്പില്‍ നിന്ന് 0.150 ഗ്രാം എംഡി എം എ , 0.048 ഗ്രാം എല്‍ എസ് ഡി, 3.390 ഗ്രാം ഹാഷിഷ് ഓയില്‍, 10ഗ്രാം ഉണക്ക കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.
read also: മലപ്പുറത്ത് കേരള ജനപക്ഷം പിളര്‍ന്നു, പിസി ജോർജിന്റെ പ്രതികരണം ഇങ്ങനെ
’മൊണ്ടാന’ ടെന്റ് ക്യാമ്പിൽ പാര്‍ട്ടി നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. വട്ടവട പഴത്തോട്ടത്ത് ആണ് ’മൊണ്ടാന’ പ്രവര്‍ത്തിക്കുന്നത്. ഒരേക്കറിലധികം സ്ഥലത്താണ് ഈ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments