മാനന്തവാടി: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പനമരം കാപ്പുഞ്ചാൽ സ്വദേശി, നിലവിൽ കണിയാമ്പറ്റയിൽ താമസിക്കുന്ന കിണ്ടിമൂല നാരായണെൻറ മകൻ മനോജ് (36) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ കുറുവ റോഡിൽ താഴെ കുറുക്കന്മൂലക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. സഹയാത്രികനായ അഞ്ചുകുന്ന് ചക്കൻ കുഴിയിൽ പ്രദീഷി (30) നെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ പയ്യമ്പള്ളി കണനംപൊതിയിൽ യോഹന്നാൻ (53), പടമല മുള്ളൻതറ കോളനിയിലെ പ്രവീണ (17), ബിന്ദു ബാലൻ (39), പയ്യമ്പള്ളി ഊത്തുകുഴിയിൽ വർഗീസ് (60) എന്നിവർ പരിക്കുകളോടെ വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. മരിച്ച മനോജ് കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യ: അശ്വതി. മക്കൾ: മിന്നു, മുന്ന.
Post Your Comments