NattuvarthaLatest NewsKeralaNews

സ്ഥാനാർത്ഥി നിർണ്ണയത്തിലും ‘യൂടേൺ’: വിവാദങ്ങൾക്കൊടുവിൽ എ.കെ ബാലന്റെ ഭാര്യ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറി

തരൂർ നിയമസഭാ സീറ്റിൽ മന്ത്രി എ. കെ ബാലന്റെ പിൻഗാമിയായി ഭാര്യ പി. കെ ജമീല സ്ഥാനാർത്ഥിയാവില്ല. പാർട്ടിയിലെ പ്രതിഷേധങ്ങളെത്തുടർന്ന് ഉണ്ടായ വിവാദങ്ങളാണ് പിന്മാറ്റത്തിന് കാരണം. ജമീലയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പി.പി സുമോദിന്റെ പേര് ജില്ലാ കമ്മിറ്റി നിർദേശിച്ചു.

രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ ഇക്കുറി മത്സരിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലൻ മാറി നിൽക്കുന്നത്. ബാലന്റെ പകരം ഭാര്യയെ ഉയർത്തിക്കൊണ്ട് വരാനായിരുന്നു ശ്രമം. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് നേതൃത്വംനിലപാട് മാറ്റുകയായിരുന്നു.

ജില്ലാ കമ്മറ്റിയിലും, ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിലും ജമീലയെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ജമീല വന്നാൽ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികൾ നിലപാടെടുത്തതിനെ തുടർന്നാണ് ജമീലയെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം ജില്ലാ കമ്മിറ്റി കൈക്കൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button